ചിതയിലെരിയാത്ത വാക്കുകള്‍: വരുണ്‍ രമേഷ്
ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാവില്ല എന്ന് പറഞ്ഞത് എം.എന്‍ .വിജയനാണ്. പ്രീയപ്പെട്ടവരുടെ വിജയന്മാഷ്. ഒരു പക്ഷേ രാഷ്ട്രീയ കേരളം എംഎന്‍ വിജയനെ പറ്റിയോര്‍ക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും ഇനിയും ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്നതുമായ ഒരു പ്രസ്താവനയായിരുന്നു അത്. ധീരമായ ഒരു പ്രഖ്യാപനം, ഓര്‍മ്മപ്പെടുത്തല്‍, പാര്‍ട്ടിക്കെതിരെയുള്ള ആക്രമണം, തികഞ്ഞ ഒരു അരാജകവാദിയുടെ ജല്പ്പനങ്ങള്…...