Monthly Archive: November 2019

ചിതയിലെരിയാത്ത വാക്കുകള്‍: വരുണ്‍ രമേഷ്

ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാവില്ല എന്ന് പറഞ്ഞത് എം.എന്‍ .വിജയനാണ്. പ്രീയപ്പെട്ടവരുടെ വിജയന്‍മാഷ്. ഒരു പക്ഷേ രാഷ്ട്രീയ കേരളം എംഎന്‍ വിജയനെ പറ്റിയോര്‍ക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും ഇനിയും ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്നതുമായ ഒരു പ്രസ്താവനയായിരുന്നു അത്. ധീരമായ ഒരു പ്രഖ്യാപനം,  ഓര്‍മ്മപ്പെടുത്തല്‍, പാര്‍ട്ടിക്കെതിരെയുള്ള ആക്രമണം, തികഞ്ഞ ഒരു അരാജകവാദിയുടെ ജല്‍പ്പനങ്ങള്‍…...

എം.എന്‍ വിജയനും ചില സംശയങ്ങളും

എം.എന്‍ വിജയനും അന്തരിച്ചതിനേത്തുടര്‍ന്ന് മാധ്യമങ്ങളിലും ബൂലോകത്തിലും വന്ന ലേഖനങ്ങളില്‍ പൊതുവെ വിലയിരുത്തപ്പെട്ടത്‌ സി.പി.എം. ലെ ജീര്‍ണ്ണതകളെപ്പറ്റി പ്രതികരിച്ച്‌ പുറത്ത്‌ വന്ന ഒരാളായിട്ടാണ്‌. എന്നാല്‍ സി.പി.എം അനുഭാവി മാത്രമായിരുന്ന അദ്ദേഹം ദേശാഭിമാനിയില്‍ നിന്നും പുറത്തുപോകാന്‍ ഉണ്ടായ സാഹചര്യം ജീര്‍ണ്ണത പ്രശ്നം ആയിരുന്നോ? ഞാന്‍ മനസ്സിലാക്കുന്നത്‌ സി.പി.എം ലെ ജീര്‍ണ്ണതകള്‍ക്കെതിരെ...

വിജയന്‍ മാഷിനോട്‌ കലിയടങ്ങാതെ പപ്പു

മരിച്ചാലും തീരാത്ത പകയെന്ന കേട്ടിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം അത്‌ കണ്ണൂരില്‍ കണ്ടു. കഥയെഴുത്തിന്റെ അറുപതാം വര്‍ഷത്തിലെത്തിയ തന്നെ ആദരിക്കുന്ന ചടങ്ങില്‍ കഥയുടെ പെരുന്തച്ചന്റെ പ്രകടനമാണ്‌ സബാഷ്‌ എന്നുപുകഴ്‌തേണ്ട വൃത്തികേടുകള്‍ നിറഞ്ഞതായത്‌. യഥാര്‍ത്ഥ പെരുന്തച്ചന്റെ പക മകനോടായിരുന്നെങ്കില്‍ പദ്‌മനാഭന്റെ പക പ്രൊഫസര്‍ എം.എന്‍.വിജയനോടാണ്‌. മരിച്ചപ്പോള്‍ മുതല്‍ തന്റെ ആരാധ്യാനായ...

എം എന്‍ വിജയന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. എം എന്‍ വിജയന്‍ അന്തരിച്ചു. തൃശൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 77 വയസ്സായിരുന്നു. സംസ്കാരം പൊലീസ് ബഹുമതിയോടെ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍....

‘കരുണ’ പകര്‍ന്ന വെളിച്ചം: കെ ടി ശശി

‘കരുണ’ പകര്‍ന്ന വെളിച്ചം: കെ ടി ശശി

ഋഷിതുല്യമായ മനീഷയും ഉറവവറ്റാത്ത സ്‌നേഹവായ്പുമായി തലമുറകളെ സ്വാധീനിച്ച എംഎന്‍ വിജയന്റെ കരുത്തും കര്‍മപഥവുമായിരുന്നു കണ്ണൂര്‍. ഒരിക്കലും പറിച്ചുനടാനാകാത്തവിധം ആഴ്ന്നിറങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിന് കണ്ണൂരുമായി, വിശേഷിച്ച് തലശേരിക്കടുത്ത ധര്‍മടം ഗ്രാമവുമായി.1960ല്‍ ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാളാധ്യാപകനായെത്തിയ എം എന്‍ വിജയന്‍ ധര്‍മപട്ടണത്തെ സ്വന്തം ഗ്രാമമായി വരിക്കുകയായിരുന്നു. മീത്തലെപ്പീടിക കുറുമ്പക്കാവ്...

ചിതയിലും ചിന്തയുടെ വെളിച്ചം: സുകുമാര്‍ അഴീക്കോട്.

സമൂഹത്തില്‍ ചിന്താശീലര്‍ കുറഞ്ഞു. സ്വതന്ത്ര ചിന്താശീലമുളളവര്‍ നന്നേ കുറഞ്ഞു. സ്വതന്ത്രചിന്ത ഭയംകൂടാതെ തുറന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു എം.എന്‍ വിജയനെ വിഭിന്നനാക്കിയത്. ആശയങ്ങളെ എതിര്‍പ്പുകളിലൂടെയും അനുകൂലിച്ചും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉയര്‍ത്തി നവലോകസൃഷ്ടിക്ക് ശ്രമിക്കാനും ചിന്തയുടെ കാതല്‍ പുറത്തെടുക്കാനുമായിരുന്നു എം.എന്‍.വിജയന്‍ ശ്രദ്ധിച്ചത്. ചില രാഷ്ട്രീയ ബന്ധങ്ങള്‍ രൂപംകൊളളുമ്പോള്‍ പല പഴയ ബന്ധങ്ങളെയും...

എംഎന്‍ വിജയന്‍ പുരസ്‌ക്കാരം സച്ചിദാനന്ദനു നല്‍കുമ്പോള്‍

എംഎന്‍ വിജയന്‍ പുരസ്‌ക്കാരം സച്ചിദാനന്ദനു നല്‍കുമ്പോള്‍

എംഎന്‍ വിജയന്‍ പുരസ്ക്കാരം എംഎ ബേബി കവി സച്ചിദാനന്ദനു നല്‍കുമെന്നു വാര്‍ത്ത. വളരെ ഗംഭീരം! പുരസ്ക്കാരങ്ങളോടു തീരെ മമത കാണിച്ചയാളല്ല വിജയന്‍മാഷ്. ആദ്യ പുസ്തകമായ ചിതയിലെ വെളിച്ചത്തിനു ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡുതന്നെ നിരസിച്ചിരുന്നു. വിജയികളെയല്ല, പരാജിതരെയാണ് എപ്പോഴും അദ്ദേഹം പരിഗണിച്ചുപോന്നത്. പരാജയം ഭക്ഷിച്ചുപോന്നവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നില....