വിജയന്‍ മാഷ്‌ Blog

ചിതയിലും ചിന്തയുടെ വെളിച്ചം: സുകുമാര്‍ അഴീക്കോട്.

സമൂഹത്തില്‍ ചിന്താശീലര്‍ കുറഞ്ഞു. സ്വതന്ത്ര ചിന്താശീലമുളളവര്‍ നന്നേ കുറഞ്ഞു. സ്വതന്ത്രചിന്ത ഭയംകൂടാതെ തുറന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു എം.എന്‍ വിജയനെ വിഭിന്നനാക്കിയത്. ആശയങ്ങളെ എതിര്‍പ്പുകളിലൂടെയും അനുകൂലിച്ചും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉയര്‍ത്തി നവലോകസൃഷ്ടിക്ക് ശ്രമിക്കാനും ചിന്തയുടെ കാതല്‍ പുറത്തെടുക്കാനുമായിരുന്നു എം.എന്‍.വിജയന്‍ ശ്രദ്ധിച്ചത്. ചില രാഷ്ട്രീയ ബന്ധങ്ങള്‍ രൂപംകൊളളുമ്പോള്‍ പല പഴയ ബന്ധങ്ങളെയും...

‘കരുണ’ പകര്‍ന്ന വെളിച്ചം: കെ ടി ശശി

‘കരുണ’ പകര്‍ന്ന വെളിച്ചം: കെ ടി ശശി

ഋഷിതുല്യമായ മനീഷയും ഉറവവറ്റാത്ത സ്‌നേഹവായ്പുമായി തലമുറകളെ സ്വാധീനിച്ച എംഎന്‍ വിജയന്റെ കരുത്തും കര്‍മപഥവുമായിരുന്നു കണ്ണൂര്‍. ഒരിക്കലും പറിച്ചുനടാനാകാത്തവിധം ആഴ്ന്നിറങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിന് കണ്ണൂരുമായി, വിശേഷിച്ച് തലശേരിക്കടുത്ത ധര്‍മടം ഗ്രാമവുമായി.1960ല്‍ ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാളാധ്യാപകനായെത്തിയ എം എന്‍ വിജയന്‍ ധര്‍മപട്ടണത്തെ സ്വന്തം ഗ്രാമമായി വരിക്കുകയായിരുന്നു. മീത്തലെപ്പീടിക കുറുമ്പക്കാവ്...

എംഎന്‍ വിജയന്‍ പുരസ്‌ക്കാരം സച്ചിദാനന്ദനു നല്‍കുമ്പോള്‍

എംഎന്‍ വിജയന്‍ പുരസ്‌ക്കാരം സച്ചിദാനന്ദനു നല്‍കുമ്പോള്‍

എംഎന്‍ വിജയന്‍ പുരസ്ക്കാരം എംഎ ബേബി കവി സച്ചിദാനന്ദനു നല്‍കുമെന്നു വാര്‍ത്ത. വളരെ ഗംഭീരം! പുരസ്ക്കാരങ്ങളോടു തീരെ മമത കാണിച്ചയാളല്ല വിജയന്‍മാഷ്. ആദ്യ പുസ്തകമായ ചിതയിലെ വെളിച്ചത്തിനു ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡുതന്നെ നിരസിച്ചിരുന്നു. വിജയികളെയല്ല, പരാജിതരെയാണ് എപ്പോഴും അദ്ദേഹം പരിഗണിച്ചുപോന്നത്. പരാജയം ഭക്ഷിച്ചുപോന്നവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നില....